parigrastham

karma phalangal thanneyaanu oro puthiya vazhikalaay munnil theliyikkunnathu.
Innale ennil niinum bahirgamicha nalla chinthakalaanu innu ennil prathiphalikkunnathu.

2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

എന്നോ ചെയ്തു പോയ കര്‍മങ്ങള്‍ ജീവിതത്തില്‍ പുതിയ വഴിത്താരകള്‍ തെളിയിക്കുമ്പോള്‍

2010, സെപ്റ്റംബര്‍ 10, വെള്ളിയാഴ്ച

ചേട്ടാ, വല്ലാതെ വിഷമമാണ് തോന്നിയത്‌, മെയില്‍ വായിച്ചപ്പോള്‍.ഇത്രയ്ക്കു എന്തിനാണ് നിരാശ?
ഇത് പോലെ പറയാന്‍ മാത്രം എന്താണ് കാര്യം?
എനിക്കറിയാം ചില കാര്യങ്ങള്‍ ശരി തന്നെ.പ്രതീക്ഷകള്‍ തീരെ ഇല്ലാത്തത് പോലെ ആവരുത്.
ബാക്കി എല്ലാവരും സുഖമായിരിക്കുന്നു എന്നത് സന്തോഷകരം തന്നെ.മണിക്കുട്ടന്‍ എന്നാണു നാട്ടില്‍ പോയത്? ഞാന്‍ പോയാലും കാണാന്‍ പറ്റുമോ എന്തോ?
ജീവിതം ഇവിടെ തുടങ്ങുന്നതേ ഉള്ളൂ.ഹൈദരാബാദ് വലിയ കുഴപ്പമൊന്നുമില്ല.എന്തായാലും ബോംബയെക്കള്‍ ഭേദ മാണ്.ബോംബയിലെ തിരക്ക് പിടിച്ച ജീവിതം!എനിക്കെന്തായാലും അത്രയ്ക്ക് തോന്നുന്നില്ല ഇവിടെ.
സത്യത്തില്‍ ജോലി സംബന്ധമായി വരവും പോക്കും തന്നെ ഒരു പാട് കഷ്ട്ട പാടായിരുന്നു എനിക്ക് അവിടെ. അതായിരിക്കാം ഇന്നിപ്പോള്‍ എഇങ്ങിനെ തോന്നാന്‍ കാരണം.ആവോ !
ഞാന്‍ നാളെ നാട്ടില്‍ പോവുകയാണ്.നാല് ദിവസം.പണ്ടത്തെ പോലെയല്ല ചേട്ടാ നാട്ടില്‍ ഒട്ടും നില്ക്കാന്‍ തന്നെ തോന്നുന്നില്ല.
നാട്ടില്‍ നില്‍പ്പ് സത്യം പറഞ്ഞാല് ചേട്ടന് പ്രശ്നമൊന്നും ഉണ്ടാവില്ല.യു ഷുഡ്‌ തിങ്ക്‌ എബൌട്ട്‌ ദൂയിംഗ് സം ബിസിനസ്‌.ഞാന്‍ ഒന്ന് പരത്തി നോക്കട്ടെ.എന്തെങ്കിലും ഐഡിയ കിട്ടാതിരിക്കില.
യഥാര്‍ത്ഥത്തില്‍ നാട്ടില്‍ നിന്നകന്നു കഴിയുമ്പോള്‍ തോന്നും നാടാണ് ബെസ്റ്റ് എന്ന്.രണ്ടു ദിവസം അടുപ്പിച്ചു നിന്നാലോ ഓടാന്‍ തോന്നും.ഞാന്‍ നാട്ടില്‍ അടുപ്പിച്ചു ഒരു മാസം നിന്നിട്ട് കൊല്ലം നാളായി. പതിനഞ്ചു ദിവസം മാത്രമാണ് ലാസ്റ്റ് വരവിനു നാട്ടില്‍ നിന്നത്.പിന്നീട് മാച്ച് എരുപതിഎട്ടിനു നാട്ടില്‍ വന്നു ഇവിടെ ഏപ്രില്‍ രണ്ടിന് ജോയിന്‍ ചെയ്തു.കഴിഞ്ഞു.

പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷ്സ്ങ്ങള്‍? എന്നാണു നമുക്കിനി കൂടാന്‍ പാട്ടുക എന്നറിയില്ല. മെയ്‌ മാസം ! അം നോട്ട് ഷുവര്‍ എബൌട്ട്‌ ദാറ്റ്‌.
ഇന്ഷ അലാഹ് ... വില്‍ ട്രൈ.

ചേച്ചി യോട് അന്വേഷണം പറയണം.
സമയം ഉള്ളപ്പോള്‍ മറുപടി തരണം. ഓക്കേ



മുള്ളു കൊണ്ടെന്ന പോലെ ഹൃദയം വിങ്ങിയ നാളുകൾ വന്നു പോയി . വല്ലാതെ പിടഞ്ഞ നിമിഷങ്ങൾ !

മനുഷ്യന്റെ നിസഹായത അനുഭവിച്ചറിഞ്ഞ നാളുകൾ.എത്രയോ നിസാരനാണ് ഞാൻ

അനുഭവിച്ചറിയുക തന്നെ വേണം.

2012, ജൂൺ 24, ഞായറാഴ്‌ച

സമര്പയാമി: thilakkangal

സമര്പയാമി: thilakkangal

ormakalillode

orikkal
ഇന്നലെ കണ്ട സ്വപ്നമെന്ന പോലെ തോന്നുന്നു,ഒരു വര്ഷം!

അല്പായുസായിപോയ സങ്കടങ്ങളെയും പേറി....
അപരിചിതത്വത്തിന്റെ വഴിത്താരകള്‍ അനുഭവ ജ്ഞാനം കൊണ്ട് നേരിട്ട്....

thilakkangal

അന്ന് വൈകിയുണരുന്ന പ്രഭാതങ്ങളി ല്‍ ബാലാര്‍ക്കന്റെ പൊന്‍ കിരണങ്ങള്‍ കണ്ണിനു കണിയായ് സമ്മാനിച്ചിരുന്നത് നിന്റെ മുഖമായിരുന്നു.
 കാത്തിരുന്നു കണ്ട കണ്മണിയെ അന്നെന്റെ കൈകളില്‍ നല്‍കുമ്പോള്‍ നിന്റെ കണ്ണുകളില്‍ കണ്ട തിളക്കം എനിക്ക് എങ്ങനെ മറക്കാനാകും?
അതിനും മുന്‍പ് ജീവിതത്തില്‍ ആദ്യമായി നിന്റെ മുഖം ആശ്വാസത്താലും ആഹ്ലാദത്താലും നിറഞ്ഞു കണ്ടത് എന്നാനെന്നും മറന്നിട്ടില്ല ഇത് വരെ ഞാന്‍.
കാലത്തിന്റെ പ്രയാണത്തിനോന്നിച്ചു വളര്‍ന്നു വലുതാവുന്ന പ്രാരാബ്ദങ്ങള്‍...
ഇന്നും നമ്മള്‍ തുടങ്ങിയിടത് തന്നെയാണെന്ന ഓര്‍മ്മകള്‍ മനസിലെ സന്തോഷം ഒരു പരിധിവരെ ഇല്ലാതാക്കുന്നു.
നമ്മുടെതെന്ന് മാത്രം അവകാശപ്പെടാന്‍ നമുക്കിന്നെന്തുണ്ട് എന്ന് ഞാനും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
 സ്നേഹമില്ലായ്മയുടെ മുഖങ്ങള്‍ മുന്നിലും പിന്നിലും വന്നു പോയ്ക്കെണ്ടേ ഇരിക്കുന്നു.

2012, മാർച്ച് 3, ശനിയാഴ്‌ച

ക്രിക്കെറ്റ് മാച്ചുകള്‍

പഴയ ഒരു ക്രികെറ്റ് മാച്ചു ടിവിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ ചോദിക്കും ..എന്തായിത് എത്ര വര്ഷം മുന്‍പ് നടന്ന കളിയാണിത് ..എന്തിനാ ഇതും വെച്ച് കൊണ്ടിരിക്കുന്നത്‌ ! പക്ഷെ ആ പഴയ ഓരോ മാച്ചും എന്റെ മനസിനെ ഓര്‍മകളുടെ ആഴക്കയങ്ങളിലേക്ക് നയിക്കുന്നുവെന്ന് അവള്‍ക്കുണ്ടോ അറിയുന്നു.
ഒരു പക്ഷെ ഇന്നെത്തെ മാച്ചുകള്‍ കാണുവാന്‍ പ്രേരക മാകുന്നുനത് തന്നെ ആ ഓര്‍മകളാണ്.ഓരോ ദിവസവും കൂടെ നടന്ന ,ഇപ്പോള്‍ കൂടെയില്ലാതവരെ ഒര്മിപിക്കുന്നു.സംഘര്‍ഷഭരിതമായ യൌവനം നിറഞ്ഞാടുമ്പോള്‍ ചിലതൊക്കെ മനപൂര്‍വ്വമല്ലാതെ ഉണ്ടാവുന്നു. രസകരവും ഹൃദ്യവുമായ ചില നല്ല സംഭാഷണങ്ങള്‍ പോലും മനസ്സില്‍ നിറയാറുണ്ട്. ചുണ്ടുകളില്‍ ഒരു ചെറു പുഞ്ചിരി സമാനിച്ചുകൊണ്ടാല്ലാതെ ആ ഓര്‍മ്മകള്‍ പോയ്മരയാരില്ല തന്നെ.
ഇനിയിപ്പോള്‍ സച്ചിന്‍ കളി നിര്‍ത്തുമ്പോള്‍ നിര്‍ത്താവുന്ന ഒന്നായി മാറും എന്ന് എന്നോ ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഒരു ഇന്ത്യന്‍ മാച്ച് നടുന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വേറെന്തു കാണാനാ!!
എന്തായാലുംസ്റ്റാര്‍ സിങ്ങേരും മറ്റും ഉള്ളപ്പോള്‍ പിന്നെ വട്ടു പിടിക്കാതിരിക്കാന്‍ നോക്കേണ്ടത് ഒരു കടമ കൂടിയാണ്.

2011, ജൂൺ 14, ചൊവ്വാഴ്ച

njaanivideyundu

വിരഹം തന്നെയാണ് എന്നെതെയുംപോലെ ഇന്നും മനസ്സില്‍ ശൂന്യത നിറക്കുന്നത്.
ചെറിയ ചില ശാരീരിക അസ്വസ്ഥതകള്‍ കൂടിയായാല്‍ പറയേണ്ട തന്നെ. പണ്ട്‌ഏകാന്തത ജീവിത സഖി തന്നെയായിരുന്നു. ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്നതും അവളെ തന്നെ.പക്ഷെ ഏകാന്തതയുടെ ആലസ്യതിനെ വാചാലതയുടെ ചടുലതകള്‍ കീഴ്പ്പെടുത്തി.എന്തോരാശ്വസമാനെന്നോ ഇന്ന്.
യാന്തികമായ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത് തന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ അവളുടെ പ്രാര്തനയാലാവാം. എനിക്കുവേണ്ടി മാത്രം പ്രാര്ത്തിക്കുവാന്‍ അവള്‍ ജീവ്തതിലേക്ക് വന്നു കയറി. ആദ്യനുഭവങ്ങളുടെ കൊരിതരിപ്പില്‍ മനസ് ആലസ്യത്തില്‍ ഉഴലുംപോഴും ഓരോ പ്രഭാതത്തിലും അവളുടെ പ്രാര്‍ഥനകള്‍ എന്നില്‍ ഉത്സാഹം നിറച്ചുകൊണ്ടിരുന്നു. പിന്നീടെന്നോ വസന്തം വിരിയിച്ചുകൊണ്ട്‌ ഒരാള്‍ കൂടി......

ഓരോ നിമിഷവും നഷ്ട്ടപ്പെടുതാതിരിക്കാന്‍ ഒരു പക്ഷെ ഒരുവന്‍ ശ്രമിക്കുന്നത് ഇകാലയളവിലാവാം.അവന്റെ ബാല ലീലകള്‍ മറ്റേതൊരു പിതാവിനെയും പോലെ കൂടെയിരുന്നാസ്വദിക്കാനായത് തന്നെ എന്റെ ഭാഗ്യം.
ആ ഭാഗ്യതെയോര്‍ത്തു കരയുന്ന മുഖങ്ങള്‍ മനസിലുണ്ട്. അന്നും ഇന്നും.
ഈശ്വാരാ,, ഈ കുഞ്ഞു മുഖം എന്തോരനുഭൂതികലാണ് കൊണ്ട് തരുന്നത്.

വേനല്‍ എന്നും എനിക്കൊരു തുണയായി നീന്നിട്ടില്ല.
ഒര്മയിലുള്ളത് പ്രവാസ ജീവിതത്തിലെ ആദ്യ ദിനങ്ങളാണ്. മണല്‍ കാറ്റില്‍ പൊരിയുന്ന ജീവതങ്ങള്‍!
എന്തോരനുഭവങ്ങള്‍!

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഓര്‍മകളിലൂടെ

ജനുവരി മാസത്തിലെ ഒരു തണുത്ത പ്രഭാതത്തിലാണ് ബോംബെയില്‍ ചെന്നിരങ്ങിയത് . മൂടല്‍ മഞ്ഞു നിറഞ്ഞ ആ അന്തരീക്ഷം നിറയെ സുഖകരമാല്ലതിരുന്ന ഗന്ദമായിരിന്നിട്ടും അതുവരെ കേട്ട് മാത്രം പരിചയമുണ്ടായിരുന്ന ബോംബെ എന്ന സ്ഥലം കണ്മുന്‍പില്‍ കണ്ടുവരുന്നതിന്റെ ഉണ്മെഷംമയിരുന്നു മനസ് നിറയെ. റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃതിഹീനമാനെന്നു പറഞ്ഞപ്പോള്‍ പാപ്പന്‍ ചിരിക്കുന്നുണ്ടായിരുന്നു.
കുടുസു പിന്നീട് എത്തിചെര്‍ന്നപ്പോള്‍ എതിരേട്ടത് അപരിചിത മുഖങ്ങളായിരുന്നു.മുഖം നിറയെ വലിയ ചിരിയുമായി മുന്നില്‍ വന്ന മണിക്കുട്ടന്‍,പിനീട് എന്റെ പ്രിയപ്പെട്ടവരായി തീര്‍ന്നവര്‍. റൂമിലപ്പോള്‍ ഹൈമാന്റിയുടെ സഹോദരനും പിന്നെ രാമചന്ദ്രപാപ്പനും മാത്രം. അന്ന് രാത്രി തന്നെ മണിക്കുട്ടന്റെ സ്നേഹാദരങ്ങള്‍ അറിയുവാന്‍ കഴിഞ്ഞിരുന്നു.അന്നു മരം കോച്ചുന്ന തണുപ്പിലും ലസ്സി ആണവന്‍ വാങ്ങിത്തന്നത്.എത്രയോ നാളുകളായി കാത്തിരുന്നവരെ പോലെയാണ് അവര്‍ എല്ലാവരും പെരുമാറിയത്.
ജോലിക്കുവേണ്ടിയുള്ള ചെറിയ യാത്രകള്‍,ഒന്നോ രണ്ടോ കൂടിക്കാഴ്ചകള്‍,അത്ര മാത്രം.ഗോവണ്ടിയിലെ വൈകുന്നേരത്തെ കാത്തിരിപ്പ്‌ മറന്നിട്ടില്ല ഇതുവരെയും.
അന്ധേരിയില്‍ നിന്നും ഡോക്ക് യാര്‍ഡ്‌ സ്റ്റേഷന്‍ വരെയുള്ള എന്റെ പതിവ് യാത്രകള്‍ തുടങ്ങുന്നത് മാര്‍ച്ച്‌ മാസം ഒന്നാം തിയതിയോടെയാണ്.
അതിനു മുന്‍പുള്ള ഓരോ ദിവസങ്ങളും പുതിയ അനുഭവങ്ങളുടെതായിരുന്നു.ഞാനന്നും മനുഷ്യരിലെ നന്മയെ മാത്രമേ നോക്കി കണ്ടിരുന്നുള്ളൂ.എന്റേതെന്നു പറയുവാന്‍ ആരുമില്ലാഞ്ഞിട്ടും ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ചിലര്‍.
ഫെബ്രുവരി മാസത്തില്‍ തന്നെ വേണു മാമന്റെ വരവും പോക്കും ഉണ്ടായി.സാക്കിനാക്കയിലെ റൂമിലേക്ക്‌ ഒറ്റയ്ക്ക് ചെന്നെത്തുവാന്‍ കഴിഞ്ഞിരുന്നു.ഭയപ്പെട്ടത് പോലെ ഒന്നും നടന്നില്ല. എങ്കിലും ഒന്ന് പറയുക പോലും ചെയ്യാതെ പോയെന്നരിഞ്ഞപ്പോള്‍ വിഷമം തോന്നാതിരുന്നില്ല.
പിന്നീട് ഓരോ ദിവസവും അക്ഷമായോടെയുള്ള കാത്തിരിപ്പായിരുന്നു.
ജോലിക്ക് പോയിതുടങ്ങുന്നതിനു മുന്‍പ് തന്നെ സ്റ്റേഷനില്‍ ഒറ്റയ്ക്ക് ഇറങ്ങി മാസഗോന്‍ ഡോക്ക് യാര്‍ഡ്‌ വരെ പോകാന്‍ പ്രാപ്തി നേടിയിരുന്നു.
ആദ്യ ദിവസം തന്നെ ഐഡന്റിറ്റി കാര്‍ഡ്‌ എടുക്കാന്‍ മറന്ന്നു പിന്നെ തിരികെ വന്നു എടുത്തു ചെല്ലുമ്പോഴേക്കും വൈകിയിരുന്നു.പാലെയന്‍ ടീമിന്റെ സഹാസങ്ങളുടെ കൂടെയോഴുകാനായിരുന്നു വിധി.ഹാര്‍ഡ് വര്‍ക്ക്‌ ഒന്ന് മാത്രമാണ് അവരുടെയിടയില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്.

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

അനുഗ്രഹീത ദിനങ്ങള്‍

ഏതോ ഒരു നിയോഗം പോലെ ഇവിടെ വന്നു പെട്ടപ്പോള്‍ ഒരിക്കലു വിചാരിച്ചിരുന്നതല്ല ഇത്രയും .....
ഹൃദയത്തില്‍ നിന്നും വാത്സല്യത്തിന്റെ ഉറവ പോട്ടിയോഴുകുമ്പോള്‍ തോന്നും എന്നോ ചെയ്തു പോയ സുകൃത ഫലമാവാം.
മരുഭൂയിലെ മണല്‍ കാട്ടെട്ടു തളര്‍ന്നിരുന്ന മനസ്സും ശരീരവും ,ഇന്ന് അനുഗ്രഹീത നിമിഷങ്ങളില്‍ ആനന്ദം അനുഭവിക്കുകയ്യാണ്.പോയ്മറഞ്ഞ കാലത്തിലെ മുറിവുകള്‍ സ്നേഹത്തിന്റെ ഈ കുത്തൊഴുക്കില്‍ മാഞ്ഞു പോകുന്നു.
ഓര്മകളിലുള്ള ഹേമം മനസ്സില്‍ നിറച്ചിരുന്നതു നാളെയിലെ ഈ ദിനങ്ങിലെക്കുള്ള സുഖകരങ്ങളായ ചിന്തകളായിരുന്നു.
ജന്മ സാഫല്യത്തിന്റെ നിര്‍വൃതിയില്‍ നാളെയുടെ ദിവസങ്ങിലേക്ക് ജാലകള്‍ തുറന്നിടുമ്പോള്‍ വീണ്ടുമെന്റെ ജീവിതത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ല...
രാത്രി മഴയുടെ ഈ ഈണവും , ഈറനണിഞ്ഞ മരചില്ലകളില്‍ നിന്നടര്‍ന്നു വീഴുന്ന നീര്തുള്ളികളുടെ വെണ്മപ്രണയിനിയോടും ഈ കുരുന്നിനോടും ഒപ്പമിരുന്നു കൈ കുമ്പിളില്‍ നിറയ്ക്കുവാനും മാത്രമല്ലേ ഞാനെന്നും ആഗ്രഹിച്ചുള്ളൂ.
ആകാശത്തില്‍ ഒഴുകിനടക്കുന്ന ആ മേഖങ്ങളും നാളെയുടെ പ്രതീക്ഷകള്‍ തന്നെ.

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

അനുഗ്രഹീത ദിനങ്ങള്‍

ഇന്ന് ജീവിതം എത്ര മനോഹരം എന്ന് പറയുവാനുള്ള ഒരു മൂഡിലാണ്

ആകാശത്തിന് കീഴെ ഒരുവന് ഇനിയും സംതൃപ്തി തേടേണ്ടി വരില്ല തന്നെ. വാത്സല്യത്തിന്റെ ഉറവ ഹൃദയത്തില്‍ നിന്നും ഒഴുകുമ്പോള്‍ അറിയാതെ ജന്മത്തിന് നന്ദി പറയാന്‍ തോന്നുന്നു.

ജന്മ സാഫല്യം അനുഭവിച്ചു അറിയുന്നത് ഒരു പക്ഷെ ഇങ്ങനെ ആയിരിക്കാം. വരാന്‍ പോകുന്ന നല്ല ദിവസങ്ങള്‍ മാത്രമേ ഇന്ന് മനസിലിള്ളൂ.എത്രയോ അനുഭവങ്ങളിലൂടെ കടന്നു പോയിരിക്കുന്നു.സുഖം ! അങ്ങിനെയൊന്നു ഇലായിരുന്നൂ ജീവിതത്തില്‍.ഒരുപക്ഷെ മനസ്സില്‍ ബാക്കിയുണ്ടായിരുന്ന ശുഭ പ്രതീക്ഷകള്‍ യഥാര്‍ത്ഥ മാകുമ്പോള്‍ ഇന്ന് തോന്നുന്നാതാവാം .

ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന കല്ലുകടികള്‍ ........ഇനിയും ബാക്കി നില്‍ക്കുന്നുണ്ടാവാം. മഴയുടെ നേര്‍ത്ത കുളിര് മനസും ശരീരവും ആകെ പടരുമ്പോള്‍, സന്തോഷത്താല്‍

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

അവന്റെ ഇരിപ്പ് കണ്ടാല്‍ തോന്നും കമ്പനയിലെ ജനറല്‍ മാനേജര്‍ ആണെന്ന്.
എഴുന്നീട്ടു പോയി വല്ല പണിയും ചെയ്യെടാ മോനെ

2010, ജൂലൈ 24, ശനിയാഴ്‌ച

തലസ്ഥാന നഗരിയില്‍

യാത്ര മടുപ്പുളവാക്കുന്നത് തന്നെ. അത് ഇന്നും ഇന്നലതെയും കാര്യമൊന്നുമല്ല.എന്നും അതെങ്ങിനെ തന്നെ ആയിരുന്നു.സത്യത്തില്‍ പിഴുതെരിയപെട്ട പോലെ. അസഹ്യമായ ഭാരം ഈ യാത്രക്കിടയില്‍ മനസ്സില്‍ നിന്ന് ഒഴിവാക്ക പെട്ടിരുന്നു.ഇനിയുള്ളത് ....അതിനു സമയമെടുക്കും.
തലസ്ഥാന നഗരത്തില്‍ വന്നിരുങ്ങുമ്പോള്‍ ഉണ്ടായിരുന്ന ഉന്മേഷവും നഷ്ട്ടപെട്ട അവസ്ഥ ആയിരുന്നു.
ഞാന്‍ തന്നെ കാരണക്കാരനാകയാല്‍ ഒന്നും പറയാനില്ല.എങ്കിലും ചെയ്തെ പറ്റൂ.
നിലനില്‍പ്പിന്റെ പ്രശ്നമാണല്ലോ.
ദൂരം കൂടും തോറും ഇപ്പോള്‍ ആശങ്കകള്‍ വന്നു നിറയുന്നു മനസ്സില്‍.

ചിലപ്പോള്‍ മനസ് മന്ത്രിക്കും കോടാനുകോടി ജനങ്ങള്‍ക്കിടയില്‍ നീ മാത്രമോന്നുമല്ല ഇങ്ങനെ.
പിടിച്ചു നില്‍ക്കുക.
ജീവിതം ഇനിയും മുന്നോട്ടു പോകുമ്പോള്‍ തരണം ചെയ്യാന്‍ ഇനിയുമുണ്ടേറെ.
ഒറ്റെപ്പെടലിനു ചെറിയൊരാശ്വാസം കിട്ടുവാന്‍ പോവുകയാണ്.അവള്‍ക്കായ്‌ ഞാനവിടെ ഒന്നുമോരുക്കിയില്ലല്ലോ.വരാന്‍ പോകുന്ന നല്ല ദിവസങ്ങളെ സുഖത്തിലും ദുഖത്തിലും കണ്ണ് നിറയുന്ന എന്റെ പ്രിയതമയുമായ് ഞാനിനി ഇവിടെ കുറച്ചു കാലം വിഹരിക്കട്ടെ.ജീവിതമേ അനുഗ്രഹവര്ഷങ്ങള്‍ ഞങ്ങളില്‍ ചൊരിയാന്‍ മടിയെന്തേ?കാഴ്ച്ചയുടെ മൂര്‍ത്ത ചീളായ് സങ്കടങ്ങള്‍ വന്നു പതിക്കാതിരിക്കട്ടെ. അല്ലെ.പ്രതീക്ഷിക്കാമോ?.

2010, ജൂലൈ 14, ബുധനാഴ്‌ച

ഒരു നല്ല ദിവസം

ആധി പിടിപെട്ട ചില ദിന രാത്രങ്ങള്‍! ഒഴിവാക്കാനാവാതതായി രുന്നു . പ്രതീക്ഷിച്ചിരുന്നത് തന്നെ ആയിരുന്നുവെങ്കിലും വിഷമിക്കാതിരുന്നില്ല.
ഇനിയും മൂന്നോ നാലോ ദിവസങ്ങള്‍ കൂടി .അത്രമാത്രം.

പക്ഷെ ഇന്നലെ ചെറിയ ചില വാക്കുകള്‍ വലിയ സന്തോഷം തരാതിരുന്നില്ല.അല്ലെങ്കിലും ഏതൊരു പിതാവാണ് ആനദിക്കാതിരിക്കുക.


മനസ്സ് ഉത്കണ്ടാകുലമായിരുന്നതിനാല്‍ അത്ര കണ്ടു സന്തോഷിക്കാനും കഴിഞ്ഞിരുന്നില്ല
ഇങ്ങനെ ചെറിയ ചില ഇടവേളകള്‍ ജീവിതത്തില്‍ ഉണ്ടായിക്കൊന്ടെയിരിക്കുന്നു.

പൂക്കാലത്തിന്റെ വര്‍ണ്ണ സമര് ധിയിലേക്ക് അകലം കുറയുന്നു.ഓര്‍മകളില്‍ വന്നു നിറയുന്ന ആ നല്ല കാലം.സന്തുഷ്ട്ട കാലം.

2010, ജൂലൈ 6, ചൊവ്വാഴ്ച

പൂക്കാലം

ചെറിയ ഒരു ഇടവേളക്കുശേഷം .
ഓണത്തിനെ വരവേല്‍ക്കാന്‍ പോകുന്നു. പക്ഷെ എല്ലാ പ്രവാസികളെയും പോലെ പഴങ്കഥകള്‍ ഒര്മിചിരിക്കുവാനെ യോഗമുണ്ടാവൂ എന്ന് തോന്നുന്നു.ഓണം എന്ന് കേട്ടാലുടനെ ബാങ്ക് ബാലന്‍സിനെ കുറിച്ചാണ് ഞാനും ചിന്തിക്കുക. ഉന്മേഷം തരുന്ന കാര്ര്യ്ങ്ങള്‍ ഇല്ലാതില്ല.
ആഖോഷങ്ങള്‍ക്ക് വര്നപ്പോളിമയെകാന്‍ നല്കാന്‍ ഇന്നോരാള്‍ കൂടി ഉണ്ട്.
ആശ്വാസത്തിന്റെ നേടും തൂണായി അവളും പിന്നെ കണ്ണിനു കുളിര്‍മയേകാന്‍ അവനും.പിന്നിട്ടു പോയ ദുര്ദിനങ്ങളെ ഞാനിന്നു മറക്കുന്നു. പുതിയ ജീവിതം. എന്നോ നഷ്ട്ടപ്പെട്ടു പോയ ആ നല്ല ദിവസങ്ങളെ തിരികെ വിളിക്കട്ടെ. പ്രതീക്ഷകള്‍ക്ക് വീണ്ടും സ്വാഗതം.
ഇവിടെയും അപരിചിതത്വത്തിന്റെ വിള്ളലുകളില്‍ സ്നേഹം നിറയാന്‍ തുടങ്ങിയിരിക്കുന്നു.
ദൂരം ഒരുപാടുണ്ടെങ്കിലും ഇനിയും ........ തുടരാം ഞാന്‍ യാത്ര!

2010, ജൂൺ 8, ചൊവ്വാഴ്ച

ശമ്പളം

ഇന്ന് ജൂണ്‍ എട്ട്

ഒര്ബിടിലെ ആദ്യത്തെ ശമ്പളം കിട്ടിയ ദിവസം ആണിന്നു. ആദ്യത്തെ ശംബലമായത് കൊണ്ട് നേരം വ്യ്കിയപ്പോള്‍ തെല്ലൊന്നു ഭയക്കാതിരുന്നില്ല.

ആദ്യം തന്നെ നിസാമിനു മെയില്‍ അയച്ചു. പിന്നെ പ്രിയതമയെ വിളിച്ചു. അവളുടെ മനസ്സില്‍ സന്തോഷം അലയടിക്കുന്നത് എനിക്കറിയാന്‍ കഴിഞ്ഞു.

ചെറിയ ചില കടങ്ങള്‍ ! ഇനിയും ബാക്കി തന്നെ.

2010, ജൂൺ 4, വെള്ളിയാഴ്‌ച

സുഖം തരുന്ന ഓര്‍മ്മകള്‍ മനസ്സില്‍നിന്ന് മാഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു.

ഓരോ ദിവസതിനെയും പഴി പറയാനാകുമോ? പറ്റില്ല തന്നെ.

ഇന്നത്തെ ദിവസം കൊണ്ട് ഞാനെന്തു നേടി എന്ന് ചിന്തിക്കുംപോഴാണ്

ദിവസം ഒടുങ്ങാന്‍ തുടങ്ങുമ്പോഴാണ് വേദനകള്‍...

പൂര്‍ണ്ണമായ ഒരു സംതൃപ്തി കൈവരില്ലതന്നെ ......

സുഖമുള്ള ഓര്മകള്‍ നിറയട്ടെ മനസ്സില്‍.

കാത്തിരിക്കാം ഇനിയും .....

ഇട തടവില്ലാതെ പെയ്ത് നിറയുന്ന മഴപോലെയോ...

ഈറനണിഞ്ഞ മരച്ചില്ലകളില്‍ നിന്നടര്‍ന്നു വീഴുന്ന ആ തുള്ളികള്‍ പോലെയോ ....

എന്തായാലും നിന്‍ന്നെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ കുളിര് നിരയ്ക്കുന്നവ തന്നെ .

തുടരാം നമുക്കിനിയും യാത്ര ...

ഈ ജീവിത യാത്ര

2010, ജൂൺ 3, വ്യാഴാഴ്‌ച

നിനക്ക് വേണ്ടി....

പുതിയതായി ഒരാള്‍ കൂടി കുടുംബത്തിലേക്ക് .....

സന്തോഷം തന്നെ.

എന്നോ ഒരിക്കല്‍ ആഗ്രഹിച്ചിരുന്ന നല്ല ദിനങ്ങളിലെക്കാന് പോകുന്നതെന്ന് മനസ് പറയുന്നു. മോഹങ്ങള്‍ ആണല്ലോ വേണ്ടതും.

പ്രതീക്ഷകള്‍ ഇല്ലങ്കില്‍ പിന്നെ എന്ത്....അല്ലെ.!

ജീവിതം ദുസ്സഹ മായിതോന്നാറുണ്ട് ചിലപ്പോഴെങ്കിലും!

എന്നെ മനസിലാക്കതതെന്തേ എന്നെനിക്കു തോന്നുംബോഴാവാം അത്...

ഏതാരയോയ് നാളുകളുടെ കാത്തിരിപ്പാണ് അവള്‍!!!

എന്നിട്ടും ചിലപ്പോഴെങ്കിലും എന്നെ നിരാശ പ്പെടുതുന്നതെന്തേ?

തമാശ മട്ടില്‍ തള്ളിക്കലയാരെ ഒള്ളൂ. കാരണം എനിക്ക് സ്നേഹിക്കാന്‍ മാത്രമേ അറിയൂ,,, ഒരിക്കലും വേരുക്കാന്നവില്ല ,ഒരു പക്ഷെ അവളെ മാത്രമല്ല എന്നെ ചുറ്റിപറ്റിയുള്ള ഓരോരുത്തരെയും.

ചെറിയൊരു സാന്ത്വനം മാത്രം മതിയെനിക്ക്,

സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം തന്നെ.
പുതിയതായി ഒരാള്‍ കൂടി കുടുംബത്തിലേക്ക് .....

സന്തോഷം തന്നെ.
എന്നോ ഒരിക്കല്‍ aagrahich

2010, മേയ് 18, ചൊവ്വാഴ്ച

മരുഭൂയിലിരുന്നു മഴയെ സ്വപ്നം കണ്ടിരുന്ന ഞാനിന്നു മഴയുടെ നാട്ടില്‍ !

എങ്കിലും രക്ഷപെട്ടോടി വരുന്ന കാറ്റാണ് എന്നെ വരവെട്ടട്ടത്.



ഇന്ന് മെയ്‌ മാസം ൧൮ ആയിരിക്കുന്നു. പുതിയ സാഹചര്യങ്ങളുമായി ഒത്തു പോകാന്‍ നന്നേ ബുധിമുട്ടുന്ന്നു. സത്യത്തില്‍ ഒരു ഒഴുക്കില്‍ പെട്ട് പോകുന്ന പോലെയുണ്ട്.

ജീവിതത്തില്‍ ഒറ്റപ്പെടലുകള്‍ അനുഭവിക്കുന്നത് ആദ്യമായിറ്റൊന്നുമല്ലെങ്കിലും...

പക്ഷെ

ഇന്നിവിടെ ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നി പോകുന്നു. .

2010, മേയ് 4, ചൊവ്വാഴ്ച

ഒട്ടും നിനച്ചിരിക്കാതെ

ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്നതല്ല ,സംഭവിച്ചു പോകുന്നതാണ്.
സത്യം പറഞ്ഞാല്‍ ഒരു ഞാണിന്മേല്‍ കളിയാണ്.പക്ഷെ റിസ്ക്‌ എടുക്കാതെ ഞാനിതുവരെ ഒന്നും നേടിയിട്ടില്ല. പൊടുന്നനെ തീരുമാനിക്കപ്പെട്ടത്‌ നടന്നു എന്നേ ഉള്ളൂ.ഇന്നിവിടെ അല്പം പേടിയില്ലാതില്ല.
സാമ്പത്തികം ആണ് ആധാരം.

2010, മാർച്ച് 13, ശനിയാഴ്‌ച

ഓരോ ദിവസവും

ഓരോ ദിവസത്തിനും അതിന്റേതായ മാനങ്ങളുണ്ട്.

ഇല്ലെ?

എന്നുനര്‍ന്നപ്പോള്‍ ചിന്തിച്ചത് എന്തായിരുന്നു എന്ന് ഞാന്‍ പിന്നീട്ആണ് ഞാന്‍ ഒര്കരുള്ളത്. എന്തായാലും ദിവസങ്ങള്‍ക്കു ഒരു ഉന്മേഷം ഇല്ലാതില്ല.എല്ലാത്തിനും ഉപരിയായി ഞാന്‍ കൊണ്ട് നടന്നിരുന്ന സ്വപ്നമായിരുന്നു അവന്‍. അതെ . എന്റെ മകനെ കാണാന്‍ പോകുന്നതിനുള്ള ദിവസങ്ങള്‍ ചുരുങ്ങി വരുന്നത് ഒട്ടൊന്നുമല്ല എന്നില്‍ ഉന്മേഷം നിരക്കുന്‍അത് നിരാനിലാവിന്റെ ഒളി പടര്‍ത്തി അന്നവള്‍ വന്നപ്പോഴും മനസ് സന്തോഷത്താല്‍ മതി മറന്നിരുന്നു.എന്നോ മാഞ്ഞുപോയിരുന്ന പ്രതീക്ഷകലക്ക് ചിറകു മുളക്കാന്‍ തുടങ്ങിയതും അവളുടെ വരവോടെ ആയിരുന്നു.

ഒരിക്കലും മറക്കാത്ത ഒന്ന് അവളുടെ കണ്ണ് നീര്‍ തന്നെയാണ്.അതെന്റെ അമ്മയുടെ കണ്ണീരിനെ ഓര്‍മിപ്പിച്ചത് കൊണ്ടായിരിക്കാം.