parigrastham

karma phalangal thanneyaanu oro puthiya vazhikalaay munnil theliyikkunnathu.
Innale ennil niinum bahirgamicha nalla chinthakalaanu innu ennil prathiphalikkunnathu.

2011, ജൂൺ 14, ചൊവ്വാഴ്ച

njaanivideyundu

വിരഹം തന്നെയാണ് എന്നെതെയുംപോലെ ഇന്നും മനസ്സില്‍ ശൂന്യത നിറക്കുന്നത്.
ചെറിയ ചില ശാരീരിക അസ്വസ്ഥതകള്‍ കൂടിയായാല്‍ പറയേണ്ട തന്നെ. പണ്ട്‌ഏകാന്തത ജീവിത സഖി തന്നെയായിരുന്നു. ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്നതും അവളെ തന്നെ.പക്ഷെ ഏകാന്തതയുടെ ആലസ്യതിനെ വാചാലതയുടെ ചടുലതകള്‍ കീഴ്പ്പെടുത്തി.എന്തോരാശ്വസമാനെന്നോ ഇന്ന്.
യാന്തികമായ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത് തന്നെ ഒരു തരത്തില്‍ പറഞ്ഞാല്‍ അവളുടെ പ്രാര്തനയാലാവാം. എനിക്കുവേണ്ടി മാത്രം പ്രാര്ത്തിക്കുവാന്‍ അവള്‍ ജീവ്തതിലേക്ക് വന്നു കയറി. ആദ്യനുഭവങ്ങളുടെ കൊരിതരിപ്പില്‍ മനസ് ആലസ്യത്തില്‍ ഉഴലുംപോഴും ഓരോ പ്രഭാതത്തിലും അവളുടെ പ്രാര്‍ഥനകള്‍ എന്നില്‍ ഉത്സാഹം നിറച്ചുകൊണ്ടിരുന്നു. പിന്നീടെന്നോ വസന്തം വിരിയിച്ചുകൊണ്ട്‌ ഒരാള്‍ കൂടി......

ഓരോ നിമിഷവും നഷ്ട്ടപ്പെടുതാതിരിക്കാന്‍ ഒരു പക്ഷെ ഒരുവന്‍ ശ്രമിക്കുന്നത് ഇകാലയളവിലാവാം.അവന്റെ ബാല ലീലകള്‍ മറ്റേതൊരു പിതാവിനെയും പോലെ കൂടെയിരുന്നാസ്വദിക്കാനായത് തന്നെ എന്റെ ഭാഗ്യം.
ആ ഭാഗ്യതെയോര്‍ത്തു കരയുന്ന മുഖങ്ങള്‍ മനസിലുണ്ട്. അന്നും ഇന്നും.
ഈശ്വാരാ,, ഈ കുഞ്ഞു മുഖം എന്തോരനുഭൂതികലാണ് കൊണ്ട് തരുന്നത്.

വേനല്‍ എന്നും എനിക്കൊരു തുണയായി നീന്നിട്ടില്ല.
ഒര്മയിലുള്ളത് പ്രവാസ ജീവിതത്തിലെ ആദ്യ ദിനങ്ങളാണ്. മണല്‍ കാറ്റില്‍ പൊരിയുന്ന ജീവതങ്ങള്‍!
എന്തോരനുഭവങ്ങള്‍!

അഭിപ്രായങ്ങളൊന്നുമില്ല: