parigrastham

karma phalangal thanneyaanu oro puthiya vazhikalaay munnil theliyikkunnathu.
Innale ennil niinum bahirgamicha nalla chinthakalaanu innu ennil prathiphalikkunnathu.

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഓര്‍മകളിലൂടെ

ജനുവരി മാസത്തിലെ ഒരു തണുത്ത പ്രഭാതത്തിലാണ് ബോംബെയില്‍ ചെന്നിരങ്ങിയത് . മൂടല്‍ മഞ്ഞു നിറഞ്ഞ ആ അന്തരീക്ഷം നിറയെ സുഖകരമാല്ലതിരുന്ന ഗന്ദമായിരിന്നിട്ടും അതുവരെ കേട്ട് മാത്രം പരിചയമുണ്ടായിരുന്ന ബോംബെ എന്ന സ്ഥലം കണ്മുന്‍പില്‍ കണ്ടുവരുന്നതിന്റെ ഉണ്മെഷംമയിരുന്നു മനസ് നിറയെ. റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃതിഹീനമാനെന്നു പറഞ്ഞപ്പോള്‍ പാപ്പന്‍ ചിരിക്കുന്നുണ്ടായിരുന്നു.
കുടുസു പിന്നീട് എത്തിചെര്‍ന്നപ്പോള്‍ എതിരേട്ടത് അപരിചിത മുഖങ്ങളായിരുന്നു.മുഖം നിറയെ വലിയ ചിരിയുമായി മുന്നില്‍ വന്ന മണിക്കുട്ടന്‍,പിനീട് എന്റെ പ്രിയപ്പെട്ടവരായി തീര്‍ന്നവര്‍. റൂമിലപ്പോള്‍ ഹൈമാന്റിയുടെ സഹോദരനും പിന്നെ രാമചന്ദ്രപാപ്പനും മാത്രം. അന്ന് രാത്രി തന്നെ മണിക്കുട്ടന്റെ സ്നേഹാദരങ്ങള്‍ അറിയുവാന്‍ കഴിഞ്ഞിരുന്നു.അന്നു മരം കോച്ചുന്ന തണുപ്പിലും ലസ്സി ആണവന്‍ വാങ്ങിത്തന്നത്.എത്രയോ നാളുകളായി കാത്തിരുന്നവരെ പോലെയാണ് അവര്‍ എല്ലാവരും പെരുമാറിയത്.
ജോലിക്കുവേണ്ടിയുള്ള ചെറിയ യാത്രകള്‍,ഒന്നോ രണ്ടോ കൂടിക്കാഴ്ചകള്‍,അത്ര മാത്രം.ഗോവണ്ടിയിലെ വൈകുന്നേരത്തെ കാത്തിരിപ്പ്‌ മറന്നിട്ടില്ല ഇതുവരെയും.
അന്ധേരിയില്‍ നിന്നും ഡോക്ക് യാര്‍ഡ്‌ സ്റ്റേഷന്‍ വരെയുള്ള എന്റെ പതിവ് യാത്രകള്‍ തുടങ്ങുന്നത് മാര്‍ച്ച്‌ മാസം ഒന്നാം തിയതിയോടെയാണ്.
അതിനു മുന്‍പുള്ള ഓരോ ദിവസങ്ങളും പുതിയ അനുഭവങ്ങളുടെതായിരുന്നു.ഞാനന്നും മനുഷ്യരിലെ നന്മയെ മാത്രമേ നോക്കി കണ്ടിരുന്നുള്ളൂ.എന്റേതെന്നു പറയുവാന്‍ ആരുമില്ലാഞ്ഞിട്ടും ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ചിലര്‍.
ഫെബ്രുവരി മാസത്തില്‍ തന്നെ വേണു മാമന്റെ വരവും പോക്കും ഉണ്ടായി.സാക്കിനാക്കയിലെ റൂമിലേക്ക്‌ ഒറ്റയ്ക്ക് ചെന്നെത്തുവാന്‍ കഴിഞ്ഞിരുന്നു.ഭയപ്പെട്ടത് പോലെ ഒന്നും നടന്നില്ല. എങ്കിലും ഒന്ന് പറയുക പോലും ചെയ്യാതെ പോയെന്നരിഞ്ഞപ്പോള്‍ വിഷമം തോന്നാതിരുന്നില്ല.
പിന്നീട് ഓരോ ദിവസവും അക്ഷമായോടെയുള്ള കാത്തിരിപ്പായിരുന്നു.
ജോലിക്ക് പോയിതുടങ്ങുന്നതിനു മുന്‍പ് തന്നെ സ്റ്റേഷനില്‍ ഒറ്റയ്ക്ക് ഇറങ്ങി മാസഗോന്‍ ഡോക്ക് യാര്‍ഡ്‌ വരെ പോകാന്‍ പ്രാപ്തി നേടിയിരുന്നു.
ആദ്യ ദിവസം തന്നെ ഐഡന്റിറ്റി കാര്‍ഡ്‌ എടുക്കാന്‍ മറന്ന്നു പിന്നെ തിരികെ വന്നു എടുത്തു ചെല്ലുമ്പോഴേക്കും വൈകിയിരുന്നു.പാലെയന്‍ ടീമിന്റെ സഹാസങ്ങളുടെ കൂടെയോഴുകാനായിരുന്നു വിധി.ഹാര്‍ഡ് വര്‍ക്ക്‌ ഒന്ന് മാത്രമാണ് അവരുടെയിടയില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്.

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

അനുഗ്രഹീത ദിനങ്ങള്‍

ഏതോ ഒരു നിയോഗം പോലെ ഇവിടെ വന്നു പെട്ടപ്പോള്‍ ഒരിക്കലു വിചാരിച്ചിരുന്നതല്ല ഇത്രയും .....
ഹൃദയത്തില്‍ നിന്നും വാത്സല്യത്തിന്റെ ഉറവ പോട്ടിയോഴുകുമ്പോള്‍ തോന്നും എന്നോ ചെയ്തു പോയ സുകൃത ഫലമാവാം.
മരുഭൂയിലെ മണല്‍ കാട്ടെട്ടു തളര്‍ന്നിരുന്ന മനസ്സും ശരീരവും ,ഇന്ന് അനുഗ്രഹീത നിമിഷങ്ങളില്‍ ആനന്ദം അനുഭവിക്കുകയ്യാണ്.പോയ്മറഞ്ഞ കാലത്തിലെ മുറിവുകള്‍ സ്നേഹത്തിന്റെ ഈ കുത്തൊഴുക്കില്‍ മാഞ്ഞു പോകുന്നു.
ഓര്മകളിലുള്ള ഹേമം മനസ്സില്‍ നിറച്ചിരുന്നതു നാളെയിലെ ഈ ദിനങ്ങിലെക്കുള്ള സുഖകരങ്ങളായ ചിന്തകളായിരുന്നു.
ജന്മ സാഫല്യത്തിന്റെ നിര്‍വൃതിയില്‍ നാളെയുടെ ദിവസങ്ങിലേക്ക് ജാലകള്‍ തുറന്നിടുമ്പോള്‍ വീണ്ടുമെന്റെ ജീവിതത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ല...
രാത്രി മഴയുടെ ഈ ഈണവും , ഈറനണിഞ്ഞ മരചില്ലകളില്‍ നിന്നടര്‍ന്നു വീഴുന്ന നീര്തുള്ളികളുടെ വെണ്മപ്രണയിനിയോടും ഈ കുരുന്നിനോടും ഒപ്പമിരുന്നു കൈ കുമ്പിളില്‍ നിറയ്ക്കുവാനും മാത്രമല്ലേ ഞാനെന്നും ആഗ്രഹിച്ചുള്ളൂ.
ആകാശത്തില്‍ ഒഴുകിനടക്കുന്ന ആ മേഖങ്ങളും നാളെയുടെ പ്രതീക്ഷകള്‍ തന്നെ.

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

അനുഗ്രഹീത ദിനങ്ങള്‍

ഇന്ന് ജീവിതം എത്ര മനോഹരം എന്ന് പറയുവാനുള്ള ഒരു മൂഡിലാണ്

ആകാശത്തിന് കീഴെ ഒരുവന് ഇനിയും സംതൃപ്തി തേടേണ്ടി വരില്ല തന്നെ. വാത്സല്യത്തിന്റെ ഉറവ ഹൃദയത്തില്‍ നിന്നും ഒഴുകുമ്പോള്‍ അറിയാതെ ജന്മത്തിന് നന്ദി പറയാന്‍ തോന്നുന്നു.

ജന്മ സാഫല്യം അനുഭവിച്ചു അറിയുന്നത് ഒരു പക്ഷെ ഇങ്ങനെ ആയിരിക്കാം. വരാന്‍ പോകുന്ന നല്ല ദിവസങ്ങള്‍ മാത്രമേ ഇന്ന് മനസിലിള്ളൂ.എത്രയോ അനുഭവങ്ങളിലൂടെ കടന്നു പോയിരിക്കുന്നു.സുഖം ! അങ്ങിനെയൊന്നു ഇലായിരുന്നൂ ജീവിതത്തില്‍.ഒരുപക്ഷെ മനസ്സില്‍ ബാക്കിയുണ്ടായിരുന്ന ശുഭ പ്രതീക്ഷകള്‍ യഥാര്‍ത്ഥ മാകുമ്പോള്‍ ഇന്ന് തോന്നുന്നാതാവാം .

ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന കല്ലുകടികള്‍ ........ഇനിയും ബാക്കി നില്‍ക്കുന്നുണ്ടാവാം. മഴയുടെ നേര്‍ത്ത കുളിര് മനസും ശരീരവും ആകെ പടരുമ്പോള്‍, സന്തോഷത്താല്‍

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

അവന്റെ ഇരിപ്പ് കണ്ടാല്‍ തോന്നും കമ്പനയിലെ ജനറല്‍ മാനേജര്‍ ആണെന്ന്.
എഴുന്നീട്ടു പോയി വല്ല പണിയും ചെയ്യെടാ മോനെ