parigrastham

karma phalangal thanneyaanu oro puthiya vazhikalaay munnil theliyikkunnathu.
Innale ennil niinum bahirgamicha nalla chinthakalaanu innu ennil prathiphalikkunnathu.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ഓര്‍മകളിലൂടെ

ജനുവരി മാസത്തിലെ ഒരു തണുത്ത പ്രഭാതത്തിലാണ് ബോംബെയില്‍ ചെന്നിരങ്ങിയത് . മൂടല്‍ മഞ്ഞു നിറഞ്ഞ ആ അന്തരീക്ഷം നിറയെ സുഖകരമാല്ലതിരുന്ന ഗന്ദമായിരിന്നിട്ടും അതുവരെ കേട്ട് മാത്രം പരിചയമുണ്ടായിരുന്ന ബോംബെ എന്ന സ്ഥലം കണ്മുന്‍പില്‍ കണ്ടുവരുന്നതിന്റെ ഉണ്മെഷംമയിരുന്നു മനസ് നിറയെ. റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃതിഹീനമാനെന്നു പറഞ്ഞപ്പോള്‍ പാപ്പന്‍ ചിരിക്കുന്നുണ്ടായിരുന്നു.
കുടുസു പിന്നീട് എത്തിചെര്‍ന്നപ്പോള്‍ എതിരേട്ടത് അപരിചിത മുഖങ്ങളായിരുന്നു.മുഖം നിറയെ വലിയ ചിരിയുമായി മുന്നില്‍ വന്ന മണിക്കുട്ടന്‍,പിനീട് എന്റെ പ്രിയപ്പെട്ടവരായി തീര്‍ന്നവര്‍. റൂമിലപ്പോള്‍ ഹൈമാന്റിയുടെ സഹോദരനും പിന്നെ രാമചന്ദ്രപാപ്പനും മാത്രം. അന്ന് രാത്രി തന്നെ മണിക്കുട്ടന്റെ സ്നേഹാദരങ്ങള്‍ അറിയുവാന്‍ കഴിഞ്ഞിരുന്നു.അന്നു മരം കോച്ചുന്ന തണുപ്പിലും ലസ്സി ആണവന്‍ വാങ്ങിത്തന്നത്.എത്രയോ നാളുകളായി കാത്തിരുന്നവരെ പോലെയാണ് അവര്‍ എല്ലാവരും പെരുമാറിയത്.
ജോലിക്കുവേണ്ടിയുള്ള ചെറിയ യാത്രകള്‍,ഒന്നോ രണ്ടോ കൂടിക്കാഴ്ചകള്‍,അത്ര മാത്രം.ഗോവണ്ടിയിലെ വൈകുന്നേരത്തെ കാത്തിരിപ്പ്‌ മറന്നിട്ടില്ല ഇതുവരെയും.
അന്ധേരിയില്‍ നിന്നും ഡോക്ക് യാര്‍ഡ്‌ സ്റ്റേഷന്‍ വരെയുള്ള എന്റെ പതിവ് യാത്രകള്‍ തുടങ്ങുന്നത് മാര്‍ച്ച്‌ മാസം ഒന്നാം തിയതിയോടെയാണ്.
അതിനു മുന്‍പുള്ള ഓരോ ദിവസങ്ങളും പുതിയ അനുഭവങ്ങളുടെതായിരുന്നു.ഞാനന്നും മനുഷ്യരിലെ നന്മയെ മാത്രമേ നോക്കി കണ്ടിരുന്നുള്ളൂ.എന്റേതെന്നു പറയുവാന്‍ ആരുമില്ലാഞ്ഞിട്ടും ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ചിലര്‍.
ഫെബ്രുവരി മാസത്തില്‍ തന്നെ വേണു മാമന്റെ വരവും പോക്കും ഉണ്ടായി.സാക്കിനാക്കയിലെ റൂമിലേക്ക്‌ ഒറ്റയ്ക്ക് ചെന്നെത്തുവാന്‍ കഴിഞ്ഞിരുന്നു.ഭയപ്പെട്ടത് പോലെ ഒന്നും നടന്നില്ല. എങ്കിലും ഒന്ന് പറയുക പോലും ചെയ്യാതെ പോയെന്നരിഞ്ഞപ്പോള്‍ വിഷമം തോന്നാതിരുന്നില്ല.
പിന്നീട് ഓരോ ദിവസവും അക്ഷമായോടെയുള്ള കാത്തിരിപ്പായിരുന്നു.
ജോലിക്ക് പോയിതുടങ്ങുന്നതിനു മുന്‍പ് തന്നെ സ്റ്റേഷനില്‍ ഒറ്റയ്ക്ക് ഇറങ്ങി മാസഗോന്‍ ഡോക്ക് യാര്‍ഡ്‌ വരെ പോകാന്‍ പ്രാപ്തി നേടിയിരുന്നു.
ആദ്യ ദിവസം തന്നെ ഐഡന്റിറ്റി കാര്‍ഡ്‌ എടുക്കാന്‍ മറന്ന്നു പിന്നെ തിരികെ വന്നു എടുത്തു ചെല്ലുമ്പോഴേക്കും വൈകിയിരുന്നു.പാലെയന്‍ ടീമിന്റെ സഹാസങ്ങളുടെ കൂടെയോഴുകാനായിരുന്നു വിധി.ഹാര്‍ഡ് വര്‍ക്ക്‌ ഒന്ന് മാത്രമാണ് അവരുടെയിടയില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്.