parigrastham

karma phalangal thanneyaanu oro puthiya vazhikalaay munnil theliyikkunnathu.
Innale ennil niinum bahirgamicha nalla chinthakalaanu innu ennil prathiphalikkunnathu.

2010, ജൂലൈ 24, ശനിയാഴ്‌ച

തലസ്ഥാന നഗരിയില്‍

യാത്ര മടുപ്പുളവാക്കുന്നത് തന്നെ. അത് ഇന്നും ഇന്നലതെയും കാര്യമൊന്നുമല്ല.എന്നും അതെങ്ങിനെ തന്നെ ആയിരുന്നു.സത്യത്തില്‍ പിഴുതെരിയപെട്ട പോലെ. അസഹ്യമായ ഭാരം ഈ യാത്രക്കിടയില്‍ മനസ്സില്‍ നിന്ന് ഒഴിവാക്ക പെട്ടിരുന്നു.ഇനിയുള്ളത് ....അതിനു സമയമെടുക്കും.
തലസ്ഥാന നഗരത്തില്‍ വന്നിരുങ്ങുമ്പോള്‍ ഉണ്ടായിരുന്ന ഉന്മേഷവും നഷ്ട്ടപെട്ട അവസ്ഥ ആയിരുന്നു.
ഞാന്‍ തന്നെ കാരണക്കാരനാകയാല്‍ ഒന്നും പറയാനില്ല.എങ്കിലും ചെയ്തെ പറ്റൂ.
നിലനില്‍പ്പിന്റെ പ്രശ്നമാണല്ലോ.
ദൂരം കൂടും തോറും ഇപ്പോള്‍ ആശങ്കകള്‍ വന്നു നിറയുന്നു മനസ്സില്‍.

ചിലപ്പോള്‍ മനസ് മന്ത്രിക്കും കോടാനുകോടി ജനങ്ങള്‍ക്കിടയില്‍ നീ മാത്രമോന്നുമല്ല ഇങ്ങനെ.
പിടിച്ചു നില്‍ക്കുക.
ജീവിതം ഇനിയും മുന്നോട്ടു പോകുമ്പോള്‍ തരണം ചെയ്യാന്‍ ഇനിയുമുണ്ടേറെ.
ഒറ്റെപ്പെടലിനു ചെറിയൊരാശ്വാസം കിട്ടുവാന്‍ പോവുകയാണ്.അവള്‍ക്കായ്‌ ഞാനവിടെ ഒന്നുമോരുക്കിയില്ലല്ലോ.വരാന്‍ പോകുന്ന നല്ല ദിവസങ്ങളെ സുഖത്തിലും ദുഖത്തിലും കണ്ണ് നിറയുന്ന എന്റെ പ്രിയതമയുമായ് ഞാനിനി ഇവിടെ കുറച്ചു കാലം വിഹരിക്കട്ടെ.ജീവിതമേ അനുഗ്രഹവര്ഷങ്ങള്‍ ഞങ്ങളില്‍ ചൊരിയാന്‍ മടിയെന്തേ?കാഴ്ച്ചയുടെ മൂര്‍ത്ത ചീളായ് സങ്കടങ്ങള്‍ വന്നു പതിക്കാതിരിക്കട്ടെ. അല്ലെ.പ്രതീക്ഷിക്കാമോ?.

2010, ജൂലൈ 14, ബുധനാഴ്‌ച

ഒരു നല്ല ദിവസം

ആധി പിടിപെട്ട ചില ദിന രാത്രങ്ങള്‍! ഒഴിവാക്കാനാവാതതായി രുന്നു . പ്രതീക്ഷിച്ചിരുന്നത് തന്നെ ആയിരുന്നുവെങ്കിലും വിഷമിക്കാതിരുന്നില്ല.
ഇനിയും മൂന്നോ നാലോ ദിവസങ്ങള്‍ കൂടി .അത്രമാത്രം.

പക്ഷെ ഇന്നലെ ചെറിയ ചില വാക്കുകള്‍ വലിയ സന്തോഷം തരാതിരുന്നില്ല.അല്ലെങ്കിലും ഏതൊരു പിതാവാണ് ആനദിക്കാതിരിക്കുക.


മനസ്സ് ഉത്കണ്ടാകുലമായിരുന്നതിനാല്‍ അത്ര കണ്ടു സന്തോഷിക്കാനും കഴിഞ്ഞിരുന്നില്ല
ഇങ്ങനെ ചെറിയ ചില ഇടവേളകള്‍ ജീവിതത്തില്‍ ഉണ്ടായിക്കൊന്ടെയിരിക്കുന്നു.

പൂക്കാലത്തിന്റെ വര്‍ണ്ണ സമര് ധിയിലേക്ക് അകലം കുറയുന്നു.ഓര്‍മകളില്‍ വന്നു നിറയുന്ന ആ നല്ല കാലം.സന്തുഷ്ട്ട കാലം.

2010, ജൂലൈ 6, ചൊവ്വാഴ്ച

പൂക്കാലം

ചെറിയ ഒരു ഇടവേളക്കുശേഷം .
ഓണത്തിനെ വരവേല്‍ക്കാന്‍ പോകുന്നു. പക്ഷെ എല്ലാ പ്രവാസികളെയും പോലെ പഴങ്കഥകള്‍ ഒര്മിചിരിക്കുവാനെ യോഗമുണ്ടാവൂ എന്ന് തോന്നുന്നു.ഓണം എന്ന് കേട്ടാലുടനെ ബാങ്ക് ബാലന്‍സിനെ കുറിച്ചാണ് ഞാനും ചിന്തിക്കുക. ഉന്മേഷം തരുന്ന കാര്ര്യ്ങ്ങള്‍ ഇല്ലാതില്ല.
ആഖോഷങ്ങള്‍ക്ക് വര്നപ്പോളിമയെകാന്‍ നല്കാന്‍ ഇന്നോരാള്‍ കൂടി ഉണ്ട്.
ആശ്വാസത്തിന്റെ നേടും തൂണായി അവളും പിന്നെ കണ്ണിനു കുളിര്‍മയേകാന്‍ അവനും.പിന്നിട്ടു പോയ ദുര്ദിനങ്ങളെ ഞാനിന്നു മറക്കുന്നു. പുതിയ ജീവിതം. എന്നോ നഷ്ട്ടപ്പെട്ടു പോയ ആ നല്ല ദിവസങ്ങളെ തിരികെ വിളിക്കട്ടെ. പ്രതീക്ഷകള്‍ക്ക് വീണ്ടും സ്വാഗതം.
ഇവിടെയും അപരിചിതത്വത്തിന്റെ വിള്ളലുകളില്‍ സ്നേഹം നിറയാന്‍ തുടങ്ങിയിരിക്കുന്നു.
ദൂരം ഒരുപാടുണ്ടെങ്കിലും ഇനിയും ........ തുടരാം ഞാന്‍ യാത്ര!