parigrastham

karma phalangal thanneyaanu oro puthiya vazhikalaay munnil theliyikkunnathu.
Innale ennil niinum bahirgamicha nalla chinthakalaanu innu ennil prathiphalikkunnathu.

2012, മാർച്ച് 3, ശനിയാഴ്‌ച

ക്രിക്കെറ്റ് മാച്ചുകള്‍

പഴയ ഒരു ക്രികെറ്റ് മാച്ചു ടിവിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഭാര്യ ചോദിക്കും ..എന്തായിത് എത്ര വര്ഷം മുന്‍പ് നടന്ന കളിയാണിത് ..എന്തിനാ ഇതും വെച്ച് കൊണ്ടിരിക്കുന്നത്‌ ! പക്ഷെ ആ പഴയ ഓരോ മാച്ചും എന്റെ മനസിനെ ഓര്‍മകളുടെ ആഴക്കയങ്ങളിലേക്ക് നയിക്കുന്നുവെന്ന് അവള്‍ക്കുണ്ടോ അറിയുന്നു.
ഒരു പക്ഷെ ഇന്നെത്തെ മാച്ചുകള്‍ കാണുവാന്‍ പ്രേരക മാകുന്നുനത് തന്നെ ആ ഓര്‍മകളാണ്.ഓരോ ദിവസവും കൂടെ നടന്ന ,ഇപ്പോള്‍ കൂടെയില്ലാതവരെ ഒര്മിപിക്കുന്നു.സംഘര്‍ഷഭരിതമായ യൌവനം നിറഞ്ഞാടുമ്പോള്‍ ചിലതൊക്കെ മനപൂര്‍വ്വമല്ലാതെ ഉണ്ടാവുന്നു. രസകരവും ഹൃദ്യവുമായ ചില നല്ല സംഭാഷണങ്ങള്‍ പോലും മനസ്സില്‍ നിറയാറുണ്ട്. ചുണ്ടുകളില്‍ ഒരു ചെറു പുഞ്ചിരി സമാനിച്ചുകൊണ്ടാല്ലാതെ ആ ഓര്‍മ്മകള്‍ പോയ്മരയാരില്ല തന്നെ.
ഇനിയിപ്പോള്‍ സച്ചിന്‍ കളി നിര്‍ത്തുമ്പോള്‍ നിര്‍ത്താവുന്ന ഒന്നായി മാറും എന്ന് എന്നോ ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ ഒരു ഇന്ത്യന്‍ മാച്ച് നടുന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വേറെന്തു കാണാനാ!!
എന്തായാലുംസ്റ്റാര്‍ സിങ്ങേരും മറ്റും ഉള്ളപ്പോള്‍ പിന്നെ വട്ടു പിടിക്കാതിരിക്കാന്‍ നോക്കേണ്ടത് ഒരു കടമ കൂടിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: