parigrastham

karma phalangal thanneyaanu oro puthiya vazhikalaay munnil theliyikkunnathu.
Innale ennil niinum bahirgamicha nalla chinthakalaanu innu ennil prathiphalikkunnathu.

2010 സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

അനുഗ്രഹീത ദിനങ്ങള്‍

ഏതോ ഒരു നിയോഗം പോലെ ഇവിടെ വന്നു പെട്ടപ്പോള്‍ ഒരിക്കലു വിചാരിച്ചിരുന്നതല്ല ഇത്രയും .....
ഹൃദയത്തില്‍ നിന്നും വാത്സല്യത്തിന്റെ ഉറവ പോട്ടിയോഴുകുമ്പോള്‍ തോന്നും എന്നോ ചെയ്തു പോയ സുകൃത ഫലമാവാം.
മരുഭൂയിലെ മണല്‍ കാട്ടെട്ടു തളര്‍ന്നിരുന്ന മനസ്സും ശരീരവും ,ഇന്ന് അനുഗ്രഹീത നിമിഷങ്ങളില്‍ ആനന്ദം അനുഭവിക്കുകയ്യാണ്.പോയ്മറഞ്ഞ കാലത്തിലെ മുറിവുകള്‍ സ്നേഹത്തിന്റെ ഈ കുത്തൊഴുക്കില്‍ മാഞ്ഞു പോകുന്നു.
ഓര്മകളിലുള്ള ഹേമം മനസ്സില്‍ നിറച്ചിരുന്നതു നാളെയിലെ ഈ ദിനങ്ങിലെക്കുള്ള സുഖകരങ്ങളായ ചിന്തകളായിരുന്നു.
ജന്മ സാഫല്യത്തിന്റെ നിര്‍വൃതിയില്‍ നാളെയുടെ ദിവസങ്ങിലേക്ക് ജാലകള്‍ തുറന്നിടുമ്പോള്‍ വീണ്ടുമെന്റെ ജീവിതത്തില്‍ ആശങ്കകള്‍ക്ക് ഇടമില്ല...
രാത്രി മഴയുടെ ഈ ഈണവും , ഈറനണിഞ്ഞ മരചില്ലകളില്‍ നിന്നടര്‍ന്നു വീഴുന്ന നീര്തുള്ളികളുടെ വെണ്മപ്രണയിനിയോടും ഈ കുരുന്നിനോടും ഒപ്പമിരുന്നു കൈ കുമ്പിളില്‍ നിറയ്ക്കുവാനും മാത്രമല്ലേ ഞാനെന്നും ആഗ്രഹിച്ചുള്ളൂ.
ആകാശത്തില്‍ ഒഴുകിനടക്കുന്ന ആ മേഖങ്ങളും നാളെയുടെ പ്രതീക്ഷകള്‍ തന്നെ.

2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

അനുഗ്രഹീത ദിനങ്ങള്‍

ഇന്ന് ജീവിതം എത്ര മനോഹരം എന്ന് പറയുവാനുള്ള ഒരു മൂഡിലാണ്

ആകാശത്തിന് കീഴെ ഒരുവന് ഇനിയും സംതൃപ്തി തേടേണ്ടി വരില്ല തന്നെ. വാത്സല്യത്തിന്റെ ഉറവ ഹൃദയത്തില്‍ നിന്നും ഒഴുകുമ്പോള്‍ അറിയാതെ ജന്മത്തിന് നന്ദി പറയാന്‍ തോന്നുന്നു.

ജന്മ സാഫല്യം അനുഭവിച്ചു അറിയുന്നത് ഒരു പക്ഷെ ഇങ്ങനെ ആയിരിക്കാം. വരാന്‍ പോകുന്ന നല്ല ദിവസങ്ങള്‍ മാത്രമേ ഇന്ന് മനസിലിള്ളൂ.എത്രയോ അനുഭവങ്ങളിലൂടെ കടന്നു പോയിരിക്കുന്നു.സുഖം ! അങ്ങിനെയൊന്നു ഇലായിരുന്നൂ ജീവിതത്തില്‍.ഒരുപക്ഷെ മനസ്സില്‍ ബാക്കിയുണ്ടായിരുന്ന ശുഭ പ്രതീക്ഷകള്‍ യഥാര്‍ത്ഥ മാകുമ്പോള്‍ ഇന്ന് തോന്നുന്നാതാവാം .

ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന കല്ലുകടികള്‍ ........ഇനിയും ബാക്കി നില്‍ക്കുന്നുണ്ടാവാം. മഴയുടെ നേര്‍ത്ത കുളിര് മനസും ശരീരവും ആകെ പടരുമ്പോള്‍, സന്തോഷത്താല്‍

2010 സെപ്റ്റംബർ 2, വ്യാഴാഴ്‌ച

അവന്റെ ഇരിപ്പ് കണ്ടാല്‍ തോന്നും കമ്പനയിലെ ജനറല്‍ മാനേജര്‍ ആണെന്ന്.
എഴുന്നീട്ടു പോയി വല്ല പണിയും ചെയ്യെടാ മോനെ

2010 ജൂലൈ 24, ശനിയാഴ്‌ച

തലസ്ഥാന നഗരിയില്‍

യാത്ര മടുപ്പുളവാക്കുന്നത് തന്നെ. അത് ഇന്നും ഇന്നലതെയും കാര്യമൊന്നുമല്ല.എന്നും അതെങ്ങിനെ തന്നെ ആയിരുന്നു.സത്യത്തില്‍ പിഴുതെരിയപെട്ട പോലെ. അസഹ്യമായ ഭാരം ഈ യാത്രക്കിടയില്‍ മനസ്സില്‍ നിന്ന് ഒഴിവാക്ക പെട്ടിരുന്നു.ഇനിയുള്ളത് ....അതിനു സമയമെടുക്കും.
തലസ്ഥാന നഗരത്തില്‍ വന്നിരുങ്ങുമ്പോള്‍ ഉണ്ടായിരുന്ന ഉന്മേഷവും നഷ്ട്ടപെട്ട അവസ്ഥ ആയിരുന്നു.
ഞാന്‍ തന്നെ കാരണക്കാരനാകയാല്‍ ഒന്നും പറയാനില്ല.എങ്കിലും ചെയ്തെ പറ്റൂ.
നിലനില്‍പ്പിന്റെ പ്രശ്നമാണല്ലോ.
ദൂരം കൂടും തോറും ഇപ്പോള്‍ ആശങ്കകള്‍ വന്നു നിറയുന്നു മനസ്സില്‍.

ചിലപ്പോള്‍ മനസ് മന്ത്രിക്കും കോടാനുകോടി ജനങ്ങള്‍ക്കിടയില്‍ നീ മാത്രമോന്നുമല്ല ഇങ്ങനെ.
പിടിച്ചു നില്‍ക്കുക.
ജീവിതം ഇനിയും മുന്നോട്ടു പോകുമ്പോള്‍ തരണം ചെയ്യാന്‍ ഇനിയുമുണ്ടേറെ.
ഒറ്റെപ്പെടലിനു ചെറിയൊരാശ്വാസം കിട്ടുവാന്‍ പോവുകയാണ്.അവള്‍ക്കായ്‌ ഞാനവിടെ ഒന്നുമോരുക്കിയില്ലല്ലോ.വരാന്‍ പോകുന്ന നല്ല ദിവസങ്ങളെ സുഖത്തിലും ദുഖത്തിലും കണ്ണ് നിറയുന്ന എന്റെ പ്രിയതമയുമായ് ഞാനിനി ഇവിടെ കുറച്ചു കാലം വിഹരിക്കട്ടെ.ജീവിതമേ അനുഗ്രഹവര്ഷങ്ങള്‍ ഞങ്ങളില്‍ ചൊരിയാന്‍ മടിയെന്തേ?കാഴ്ച്ചയുടെ മൂര്‍ത്ത ചീളായ് സങ്കടങ്ങള്‍ വന്നു പതിക്കാതിരിക്കട്ടെ. അല്ലെ.പ്രതീക്ഷിക്കാമോ?.

2010 ജൂലൈ 14, ബുധനാഴ്‌ച

ഒരു നല്ല ദിവസം

ആധി പിടിപെട്ട ചില ദിന രാത്രങ്ങള്‍! ഒഴിവാക്കാനാവാതതായി രുന്നു . പ്രതീക്ഷിച്ചിരുന്നത് തന്നെ ആയിരുന്നുവെങ്കിലും വിഷമിക്കാതിരുന്നില്ല.
ഇനിയും മൂന്നോ നാലോ ദിവസങ്ങള്‍ കൂടി .അത്രമാത്രം.

പക്ഷെ ഇന്നലെ ചെറിയ ചില വാക്കുകള്‍ വലിയ സന്തോഷം തരാതിരുന്നില്ല.അല്ലെങ്കിലും ഏതൊരു പിതാവാണ് ആനദിക്കാതിരിക്കുക.


മനസ്സ് ഉത്കണ്ടാകുലമായിരുന്നതിനാല്‍ അത്ര കണ്ടു സന്തോഷിക്കാനും കഴിഞ്ഞിരുന്നില്ല
ഇങ്ങനെ ചെറിയ ചില ഇടവേളകള്‍ ജീവിതത്തില്‍ ഉണ്ടായിക്കൊന്ടെയിരിക്കുന്നു.

പൂക്കാലത്തിന്റെ വര്‍ണ്ണ സമര് ധിയിലേക്ക് അകലം കുറയുന്നു.ഓര്‍മകളില്‍ വന്നു നിറയുന്ന ആ നല്ല കാലം.സന്തുഷ്ട്ട കാലം.

2010 ജൂലൈ 6, ചൊവ്വാഴ്ച

പൂക്കാലം

ചെറിയ ഒരു ഇടവേളക്കുശേഷം .
ഓണത്തിനെ വരവേല്‍ക്കാന്‍ പോകുന്നു. പക്ഷെ എല്ലാ പ്രവാസികളെയും പോലെ പഴങ്കഥകള്‍ ഒര്മിചിരിക്കുവാനെ യോഗമുണ്ടാവൂ എന്ന് തോന്നുന്നു.ഓണം എന്ന് കേട്ടാലുടനെ ബാങ്ക് ബാലന്‍സിനെ കുറിച്ചാണ് ഞാനും ചിന്തിക്കുക. ഉന്മേഷം തരുന്ന കാര്ര്യ്ങ്ങള്‍ ഇല്ലാതില്ല.
ആഖോഷങ്ങള്‍ക്ക് വര്നപ്പോളിമയെകാന്‍ നല്കാന്‍ ഇന്നോരാള്‍ കൂടി ഉണ്ട്.
ആശ്വാസത്തിന്റെ നേടും തൂണായി അവളും പിന്നെ കണ്ണിനു കുളിര്‍മയേകാന്‍ അവനും.പിന്നിട്ടു പോയ ദുര്ദിനങ്ങളെ ഞാനിന്നു മറക്കുന്നു. പുതിയ ജീവിതം. എന്നോ നഷ്ട്ടപ്പെട്ടു പോയ ആ നല്ല ദിവസങ്ങളെ തിരികെ വിളിക്കട്ടെ. പ്രതീക്ഷകള്‍ക്ക് വീണ്ടും സ്വാഗതം.
ഇവിടെയും അപരിചിതത്വത്തിന്റെ വിള്ളലുകളില്‍ സ്നേഹം നിറയാന്‍ തുടങ്ങിയിരിക്കുന്നു.
ദൂരം ഒരുപാടുണ്ടെങ്കിലും ഇനിയും ........ തുടരാം ഞാന്‍ യാത്ര!

2010 ജൂൺ 8, ചൊവ്വാഴ്ച

ശമ്പളം

ഇന്ന് ജൂണ്‍ എട്ട്

ഒര്ബിടിലെ ആദ്യത്തെ ശമ്പളം കിട്ടിയ ദിവസം ആണിന്നു. ആദ്യത്തെ ശംബലമായത് കൊണ്ട് നേരം വ്യ്കിയപ്പോള്‍ തെല്ലൊന്നു ഭയക്കാതിരുന്നില്ല.

ആദ്യം തന്നെ നിസാമിനു മെയില്‍ അയച്ചു. പിന്നെ പ്രിയതമയെ വിളിച്ചു. അവളുടെ മനസ്സില്‍ സന്തോഷം അലയടിക്കുന്നത് എനിക്കറിയാന്‍ കഴിഞ്ഞു.

ചെറിയ ചില കടങ്ങള്‍ ! ഇനിയും ബാക്കി തന്നെ.

2010 ജൂൺ 4, വെള്ളിയാഴ്‌ച

സുഖം തരുന്ന ഓര്‍മ്മകള്‍ മനസ്സില്‍നിന്ന് മാഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു.

ഓരോ ദിവസതിനെയും പഴി പറയാനാകുമോ? പറ്റില്ല തന്നെ.

ഇന്നത്തെ ദിവസം കൊണ്ട് ഞാനെന്തു നേടി എന്ന് ചിന്തിക്കുംപോഴാണ്

ദിവസം ഒടുങ്ങാന്‍ തുടങ്ങുമ്പോഴാണ് വേദനകള്‍...

പൂര്‍ണ്ണമായ ഒരു സംതൃപ്തി കൈവരില്ലതന്നെ ......

സുഖമുള്ള ഓര്മകള്‍ നിറയട്ടെ മനസ്സില്‍.

കാത്തിരിക്കാം ഇനിയും .....

ഇട തടവില്ലാതെ പെയ്ത് നിറയുന്ന മഴപോലെയോ...

ഈറനണിഞ്ഞ മരച്ചില്ലകളില്‍ നിന്നടര്‍ന്നു വീഴുന്ന ആ തുള്ളികള്‍ പോലെയോ ....

എന്തായാലും നിന്‍ന്നെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ കുളിര് നിരയ്ക്കുന്നവ തന്നെ .

തുടരാം നമുക്കിനിയും യാത്ര ...

ഈ ജീവിത യാത്ര

2010 ജൂൺ 3, വ്യാഴാഴ്‌ച

നിനക്ക് വേണ്ടി....

പുതിയതായി ഒരാള്‍ കൂടി കുടുംബത്തിലേക്ക് .....

സന്തോഷം തന്നെ.

എന്നോ ഒരിക്കല്‍ ആഗ്രഹിച്ചിരുന്ന നല്ല ദിനങ്ങളിലെക്കാന് പോകുന്നതെന്ന് മനസ് പറയുന്നു. മോഹങ്ങള്‍ ആണല്ലോ വേണ്ടതും.

പ്രതീക്ഷകള്‍ ഇല്ലങ്കില്‍ പിന്നെ എന്ത്....അല്ലെ.!

ജീവിതം ദുസ്സഹ മായിതോന്നാറുണ്ട് ചിലപ്പോഴെങ്കിലും!

എന്നെ മനസിലാക്കതതെന്തേ എന്നെനിക്കു തോന്നുംബോഴാവാം അത്...

ഏതാരയോയ് നാളുകളുടെ കാത്തിരിപ്പാണ് അവള്‍!!!

എന്നിട്ടും ചിലപ്പോഴെങ്കിലും എന്നെ നിരാശ പ്പെടുതുന്നതെന്തേ?

തമാശ മട്ടില്‍ തള്ളിക്കലയാരെ ഒള്ളൂ. കാരണം എനിക്ക് സ്നേഹിക്കാന്‍ മാത്രമേ അറിയൂ,,, ഒരിക്കലും വേരുക്കാന്നവില്ല ,ഒരു പക്ഷെ അവളെ മാത്രമല്ല എന്നെ ചുറ്റിപറ്റിയുള്ള ഓരോരുത്തരെയും.

ചെറിയൊരു സാന്ത്വനം മാത്രം മതിയെനിക്ക്,

സ്നേഹിക്കപ്പെടാനുള്ള ആഗ്രഹം തന്നെ.
പുതിയതായി ഒരാള്‍ കൂടി കുടുംബത്തിലേക്ക് .....

സന്തോഷം തന്നെ.
എന്നോ ഒരിക്കല്‍ aagrahich

2010 മേയ് 18, ചൊവ്വാഴ്ച

മരുഭൂയിലിരുന്നു മഴയെ സ്വപ്നം കണ്ടിരുന്ന ഞാനിന്നു മഴയുടെ നാട്ടില്‍ !

എങ്കിലും രക്ഷപെട്ടോടി വരുന്ന കാറ്റാണ് എന്നെ വരവെട്ടട്ടത്.



ഇന്ന് മെയ്‌ മാസം ൧൮ ആയിരിക്കുന്നു. പുതിയ സാഹചര്യങ്ങളുമായി ഒത്തു പോകാന്‍ നന്നേ ബുധിമുട്ടുന്ന്നു. സത്യത്തില്‍ ഒരു ഒഴുക്കില്‍ പെട്ട് പോകുന്ന പോലെയുണ്ട്.

ജീവിതത്തില്‍ ഒറ്റപ്പെടലുകള്‍ അനുഭവിക്കുന്നത് ആദ്യമായിറ്റൊന്നുമല്ലെങ്കിലും...

പക്ഷെ

ഇന്നിവിടെ ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നി പോകുന്നു. .

2010 മേയ് 4, ചൊവ്വാഴ്ച

ഒട്ടും നിനച്ചിരിക്കാതെ

ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്നതല്ല ,സംഭവിച്ചു പോകുന്നതാണ്.
സത്യം പറഞ്ഞാല്‍ ഒരു ഞാണിന്മേല്‍ കളിയാണ്.പക്ഷെ റിസ്ക്‌ എടുക്കാതെ ഞാനിതുവരെ ഒന്നും നേടിയിട്ടില്ല. പൊടുന്നനെ തീരുമാനിക്കപ്പെട്ടത്‌ നടന്നു എന്നേ ഉള്ളൂ.ഇന്നിവിടെ അല്പം പേടിയില്ലാതില്ല.
സാമ്പത്തികം ആണ് ആധാരം.

2010 മാർച്ച് 13, ശനിയാഴ്‌ച

ഓരോ ദിവസവും

ഓരോ ദിവസത്തിനും അതിന്റേതായ മാനങ്ങളുണ്ട്.

ഇല്ലെ?

എന്നുനര്‍ന്നപ്പോള്‍ ചിന്തിച്ചത് എന്തായിരുന്നു എന്ന് ഞാന്‍ പിന്നീട്ആണ് ഞാന്‍ ഒര്കരുള്ളത്. എന്തായാലും ദിവസങ്ങള്‍ക്കു ഒരു ഉന്മേഷം ഇല്ലാതില്ല.എല്ലാത്തിനും ഉപരിയായി ഞാന്‍ കൊണ്ട് നടന്നിരുന്ന സ്വപ്നമായിരുന്നു അവന്‍. അതെ . എന്റെ മകനെ കാണാന്‍ പോകുന്നതിനുള്ള ദിവസങ്ങള്‍ ചുരുങ്ങി വരുന്നത് ഒട്ടൊന്നുമല്ല എന്നില്‍ ഉന്മേഷം നിരക്കുന്‍അത് നിരാനിലാവിന്റെ ഒളി പടര്‍ത്തി അന്നവള്‍ വന്നപ്പോഴും മനസ് സന്തോഷത്താല്‍ മതി മറന്നിരുന്നു.എന്നോ മാഞ്ഞുപോയിരുന്ന പ്രതീക്ഷകലക്ക് ചിറകു മുളക്കാന്‍ തുടങ്ങിയതും അവളുടെ വരവോടെ ആയിരുന്നു.

ഒരിക്കലും മറക്കാത്ത ഒന്ന് അവളുടെ കണ്ണ് നീര്‍ തന്നെയാണ്.അതെന്റെ അമ്മയുടെ കണ്ണീരിനെ ഓര്‍മിപ്പിച്ചത് കൊണ്ടായിരിക്കാം.